മെഡിക്കൽ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കുക; പ്രൈവറ്റ് ഹോസ്പിറ്റൽ & മെഡിക്കൽ ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ
വടകര: പ്രൈവറ്റ് ഹോസ്പിറ്റൽ & മെഡിക്കൽ ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ വടകര ഏരിയാ പ്രവർത്തക കൺവെൻഷൻ വടകരയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ പുതുക്കി നിശ്ചയിച്ച ഹോൾസെയിൽ & റീട്ടെയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് ബന്ധപ്പെട്ട തൊഴിൽ ഉടമകളോട് കൺവെൻഷൻ പ്രമേയം ആവശ്യപ്പെട്ടു.
കൺവെൻഷനിൽ എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു ടി.കെ.പ്രകാശൻ, സി. വത്സകുമാർ എന്നിവർ സംസാരിച്ചു.
Description: Immediate implementation of minimum wages for workers in the medical sector; Private Hospital & Medical Shop Workers Union