നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക; എ.ഐ.ടി.യു.സി നേതൃത്വത്തിൽ ഏറാമല പഞ്ചായത്ത് ഓഫീസിൽ ധർണ്ണ
ഏറാമല: എ.ഐ.ടി.യു.സി കെട്ടിട നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഏറാമല പഞ്ചായത്ത് ഓഫീസിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെസ്സ് പിരിവ് ഊർജിതപ്പെടുത്തുക, ക്ഷേമനിധിയിലെ വിവിധ ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഇ. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. എൻ.കെ.മോഹനൻ, ആർ.കെ.ഗംഗാധരൻ, കക്കാട്ട് ബാബു, സി.പി.ബാബു, എ.കെ. കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു. കെ.യം.ബാബു, പി.പി.രാഘവൻ, കെ.ടി.സുരേന്ദ്രൻ, വി.ടി.കെ.സുരേഷ്, കെ.കരുണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Summary: Immediate disbursement of arrears of Construction Workers Welfare Fund benefits; Dharna at Eramala Panchayat office led by AITUC