പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍, കൊടി തോരണങ്ങള്‍ എന്നിവ ഫെബ്രുവരി 17ന് മുമ്പായി നീക്കം ചെയ്യണം; അറിയിപ്പുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍, കൊടി തോരണങ്ങള്‍ എന്നിവ ഫെബ്രുവരി 17ന് മുമ്പായി നീക്കം ചെയ്യണമെന്ന അറിയിപ്പുമായി ഗ്രാമപഞ്ചായത്ത്. ഹൈക്കോടതിയുടെയും കേരള സര്‍ക്കാരിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു റോഡുകളുടെയും മറ്റ് പൊതുസ്ഥലങ്ങളുടെയും പരിസരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍, കൊടി തോരണങ്ങള്‍ മുതലായവയാണ് നീക്കം ചെയ്യേണ്ടത്. ഇവ സ്വന്തം ഉത്തരവാദിത്തത്തില്‍ ഉത്തരവാദിത്തത്തില്‍ നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം ഉത്തരവു പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.