ടൗണിലെ അനധികൃത തെരുവ് കച്ചവടങ്ങള്‍ ഒഴിവാക്കണം, അംഗീകൃത കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യണം; എന്‍.എഫ്.യു.പി.ടി.യു – ഐ.എന്‍.ടി.യു.സി പയ്യോളി മണ്ഡലം കണ്‍വെന്‍ഷന്‍


പയ്യോളി: ടൗണിലെ അനധികൃത തെരുവ് കച്ചവടങ്ങള്‍ ഒഴിവാക്കണമെന്നും, അംഗീകൃത കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും നാഷണല്‍ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂണിയന്‍ (എന്‍.എഫ്.യു.പി.ടി.യു) ഐ.എന്‍.ടി.യു.സി പയ്യോളി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ എന്‍.എഫ്.യു.പി.ടി.യു കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി വി.ടി. നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മനോജ് എന്‍.എം. അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി. അബ്ദുല്‍ജലീല്‍ മുഖ്യാതിഥിയായി.

ഇ.കെ. ശീതള്‍രാജ്, കാവില്‍ മുസ്തഫ, സി.കെ. ജാനു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി മുസ്തഫ കാവില്‍ (പ്രസിഡന്റ്), ഗിരീഷ് കോമത്ത് (ജനറല്‍ സെക്രട്ടറി), ജാനു സി.കെ. (വൈസ് പ്രസിഡന്റ്), ഉബൈദ് കെ. (ജോയിന്റ് സെക്രട്ടറി), കുഞ്ഞമ്മദ് യു. (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.