അനധികൃതമായി മദ്യം കടത്തി; അഴിയൂരില്‍ 96 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍


അഴിയൂര്‍: അനധികൃതമായി കടത്തിയ മാഹി മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. ഒഡിഷ സ്വദേശി മംഗരാജ് ബെഹ്‌റയാണ് (28) പിടിയിലായത്. 96 കുപ്പികളിലായി 17.28 ലിറ്റര്‍ മാഹി വിദേശ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്‍വശം ഹൈവേയ്ക്ക് സമീപം അഖിലേഷ് സ്മാരക ബസ്സ് ഷെല്‍ട്ടറിന്റെ സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്.

വടകര എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് ടി.ജെ യും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷാജി കെ ,സി.ഇ.ഒ ശ്യാം രാജ് എ, ഡബ്യു.സി.ഇ.ഒ സീമ പി, ഡ്രൈവര്‍ ശ്രീജിത്ത് കെ .പി എന്നിവര്‍ പങ്കെടുത്തു.