യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌: വിലങ്ങാട് അങ്ങാടിയിൽ അനധികൃത പാർക്കിങ്ങിന് വിലക്ക്‌


വാണിമേൽ: വിലങ്ങാട് അങ്ങാടിയിൽ അനധികൃത പാർക്കിങ് വിലക്കിയതായും അങ്ങാടിയിലെ തകർന്ന ബസ് വെയിറ്റിങ്‌ ഷെഡ് പൊളിച്ചുമാറ്റാനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ട്രാഫിക് യോഗം തീരുമാനിച്ചു. അങ്ങാടിയിൽ ഒരു ബസ് സ്റ്റോപ്പ് മാത്രമാക്കും.

ഞായറാഴ്ച സർവീസ് നടത്താത്ത ബസുകൾ അങ്ങാടിയിൽ നിർത്തിയിടാൻ പാടില്ല. ഗ്രാമീണബാങ്കിനു സമീപം മുതൽ ബൈക്ക് പാർക്കിങ്ങിനുള്ള സ്ഥലം അനുവദിച്ചു. വഴിയോരക്കച്ചവടം അങ്ങാടിയിൽവെച്ച് നടത്താൻ പാടില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു.

വിലങ്ങാട് ഭാഗത്തേക്കുവരുന്ന ബസുകൾ ടൗണിൽ യാത്രക്കാരെ ഇറക്കുകയും അങ്ങാടിയിൽനിന്ന്‌ മാറി ബസുകൾ വിലങ്ങാട് പാനോം റോഡ് സൈഡിൽ പാർക്ക്‌ ചെയ്യാനും ട്രാഫിക് യോഗം തീരുമാനിച്ചു.

Description: Illegal parking prohibited at Vilangad Angadi