വടകരയിലെ പൊതുമരാമത്ത് റോഡുകൾക്ക് സമീപത്തെ അനധികൃത കൈയ്യേറ്റം ഒഴിയണം
വടകര: പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന റോഡുകൾക്ക് സമീപത്തെ അനധികൃത കൈയ്യേറ്റം ഒഴിയണം. തട്ടുകടകൾ, വിവിധങ്ങളായ കൈയ്യേറ്റങ്ങൾ, പഴയ വസ്തുക്കൾ സൂക്ഷിച്ചത് തുടങ്ങിയവ ഈ മാസം 25 ന് മുൻപ് ഒഴിയേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് വടകര നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കൈയ്യേറ്റം ഒഴിഞ്ഞില്ലെങ്കിൽ ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും അറിയിപ്പ്.
