കുറ്റ്യാടി ടൗണിൽ അനധികൃത കെട്ടിടനിർമ്മാണം; നടപടിയെടുത്ത് പഞ്ചായത്ത്


കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ അനധികൃത കെട്ടിടനിർമ്മാണം നടക്കുന്നതായി പരാതിയെ തുടർന്ന് നടപടി സ്വീകരിച്ച് പഞ്ചായത്ത് അധികൃതർ.

തൊട്ടിൽപ്പാലം റോഡിൽ ഇന്ദിരാഭവനോട് ചേർന്ന കെട്ടിടത്തിന്റെ പിറകുവശത്തായാണ് അനധികൃത നിർമ്മാണം നടക്കുന്നത്.

പഞ്ചായത്തിന്റെയും മറ്റു വകുപ്പ് അധികൃതരുടെയും അനുമതിയില്ലാതെയാണ് നിർമ്മാണം നടക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിക്കുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.