ഇക്രാം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ സ്‌നേഹ സംഗമവും കലാ വിരുന്നും ഒരുക്കി


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഇക്രാം സാംസ്‌കാരിക സംഘടന സ്‌നേഹ സംഗമവും കലാ വിരുന്നും ഒരുക്കി. പതിനാല് വയസ്സിനുതാഴെയുള്ള അര്‍ഹതപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ ഇടപെട്ട് സഹായം നല്‍കി വരുന്ന സംഘടനയാണ് ഇക്രാം. മേപ്പയ്യൂരില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

മേപ്പയ്യൂര്‍ ടി.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണ ശഭളമായ പരിപാടി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ഇക്രാം ചെയര്‍മാന്‍ കെ ഇമ്പിച്ച്യാലി സിതാര അധ്യക്ഷനായി. സാബിഖ് പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

മേപ്പയ്യൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍, ടൗണ്‍ വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി, ഫെഡറല്‍ ബാങ്ക് മേപ്പയ്യൂര്‍ ബ്രാഞ്ച് മാനേജര്‍ പ്രവീണ്‍, ഡോ:പി മുഹമ്മദ്, ഇക്രാം സാരഥികളായ എ.കെ അബ്ദുറഹിമാന്‍, കെ.വി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.വി മുഹമ്മദ് ബഷീര്‍ സ്വാഗതവും വനിതാ വിംഗ് ജനറല്‍ കണ്‍വീനര്‍ ടി ജമീല നന്ദിയും പറഞ്ഞു.

നവാസ് പാലേരിയുടെ ഇമ്പമാര്‍ന്ന പാട്ടും പറച്ചിലും സദസ്സിനെ ആനന്ദിപ്പിച്ചു. ഇക്രാം കുടുംബത്തിലെ കകുട്ടികളുടെ കലാവിരുന്നും സദസ്സിന് മാറ്റുകൂട്ടി. ജാതി ഭേദമന്യേ കഴിഞ്ഞ വര്‍ഷം 16ഉം ഈ വര്‍ഷം 54ഉം അര്‍ഹരായ അനാഥ വിദ്യാര്‍ത്ഥികള്‍ക്ക് ഇക്രാംന്റെ ചേര്‍ത്തുപിടിക്കല്‍ ആശ്വാസകരമായി.