നോമ്പിന്റെ പുണ്യ ദിനങ്ങള്‍; ചാലിക്കരയില്‍ എസ്.വൈ.എസും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി ഇഫ്താര്‍ വിരുന്നൊരുക്കി


ചാലിക്കര: ചാലക്കരയില്‍ ഇഫ്താര്‍ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ചാലിക്കര ശാഖ എസ്.വൈ.എസും എസ്. കെ.എസ്.എസ്.എഫും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചാലിക്കര മസ്ജിദുല്‍ ഫാറൂഖ് പരിസരത്ത് വെച്ച് നടത്തിയ ഇഫ്താര്‍ സംഗമം മഹല്ല് ഖത്വീബ് മുഹമദലി ബാഖവി ഉദ്ഘാടനം ചെയ്തു. പി.കെ.കെ നാസര്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസയില്‍ പൊതു പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളായ മുഹമ്മദ് അജ്‌ലാന്‍ പി.എം, ഇശല്‍ സൈനബ്, മുഹമ്മദ് സീഷാന്‍, മുഹമ്മദ് സിനാന്‍, ഷഹബാസ് കെ.എം, അദ്‌നാന്‍ റഫീഖ്, അമല്‍ നാശിത്ത് വി.പി, അമീന്‍ അഷറഫ് പി.കെ, മുഹമ്മദ് ജസീല്‍ പി.പി, മുഹമ്മദ് നിദാല്‍, മെഹ്ഫുദ കെ, അല്‍ ഹിബ ഹബീബ്, ആമിര്‍സുഹൈല്‍ പി എന്നിവര്‍ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി മാമത് കൂട്ടിയുടെ നിര്യാണത്തില്‍ അനുശോചനവും രേഖപ്പെടുത്തി.

ഷംനാദ് പി.പി, മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചാലില്‍ റഷീദ് മാസ്റ്റര്‍, കുന്നത്ത് ഇബ്രാഹിം, അമ്മോട്ടി കൊല്ലിയില്‍, എസ്.കെ ഇബ്രാഹിം, കെ.ടി.ഹബീബ്, മുജീബ് റഹ്മാന്‍ കുന്നത്ത്, ടി.പി കുഞ്ഞിമൊയ്തി എന്നിവര്‍ സംസാരിച്ചു.

കെ.കെ നൗഫല്‍, ഷാഹിദ് ടി.കെ.വി, ഷാനിദ് എന്‍.കെ, മുജീബ്. സി, മുനീര്‍ എം.കെ, റിന്‍ഷാദ് സി, നിസാര്‍ ടി.കെ തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.