മദ്യം മോഷ്ടിച്ചാൽ ഇനി പിടി വീഴൂം; മദ്യ കുപ്പികളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കുന്നു
തിരുവനന്തപുരം: ബെവ്‌കോ ഔട്ട് ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചാൽ ഇനി പിടി വീഴൂം. ബില്ലടിക്കാതെ മദ്യക്കുപ്പിയുമായി പുറത്തുകടന്നാൽ സെൻസറിൽ നിന്ന് ശബ്ദം ഉണ്ടാകും. 1000 രൂപയിലേറെ വിലയുള്ള മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ലോക്ക് ഘടിപ്പിക്കുന്നത്.
തിരക്കുള്ള ദിവസങ്ങളിൽ ഔട്ട്ലെറ്റുകളിൽ നിന്ന് തുടർച്ചയായി മദ്യകുപ്പികൾ മോഷണം പോകുന്നത് പതിവായതോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസിലെ ഷോപ്പിലാണ് സംവിധാനം ആദ്യമായി സ്ഥാപിച്ചത്. ഇത് വിജയിക്കുന്ന പക്ഷം ?. എല്ലാ ചില്ലറവിൽപ്പന ശാലകളിലും ടാഗിങ് സംവിധാനം ഏർപ്പെടുത്തും.

കുപ്പികളിൽ ഘടിപ്പിച്ചിട്ടുള്ള ഈ ടാഗുകൾ ഉപഭോക്താവിന് സ്വയം നീക്കം ചെയ്യാൻ കഴിയില്ല.ബില്ലിങ് വിഭാഗത്തിൽ പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള മാഗ്‌നെറ്റിക് ഡിസ്മാന്റ്ലർ വഴി മാത്രമേ ഇത് നീക്കം ചെയ്യാൻ കഴിയൂ. അതിനാൽ കുപ്പി ഒളിപ്പിച്ച് കടത്തുക അസാധ്യമാകും.