നിയമം തെറ്റിച്ചാല്‍ രാത്രികളില്‍ പിടിവീഴും; കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരുദിവസം കൊണ്ട് പിഴ ചുമത്തിയത് 788 വാഹനങ്ങള്‍ക്ക്


കോഴിക്കോട്: മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി നടത്തിയ രാത്രികാല പരിശോധനയില്‍ 788 വാഹനങ്ങള്‍ നിയമംലംഘിച്ചതായി കണ്ടെത്തി. 19,33,700 രൂപയാണ് പിഴചുമത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ഏഴുമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുവരെ കോഴിക്കോട് നഗരത്തിലും നന്മണ്ട, കൊടുവള്ളി, ഫറോക്ക് ആര്‍.ടി. ഓഫീസുകളുടെ പരിധിയിലുമാണ് പരിശോധന നടത്തിയത്.

കഴിഞ്ഞദിവസം കോഴിക്കോട് റീല്‍സ് വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എ. നസീറിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. സി.എസ്. സന്തോഷ്‌കുമാറിന്റെയും ട്രാഫിക്ക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ്ബാബുവിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Description: If you break the law, you will be caught in the night