ശങ്ക മാറ്റാൻ വടകരയിലെ വെളിയിടങ്ങളിൽ കാര്യം സാധിക്കുന്നവരോട്; പിടിവീണാൽ ആയിരം രൂപവരെ പിഴ
വടകര: ശങ്ക മാറ്റാൻ വടകരയിലെ വെളിയിടങ്ങളിൽ കാര്യം സാധിക്കാൻ ഇനി അല്പം ബുദ്ധിമുട്ടും. പിടിവീണാൽ പിഴ ഈടാക്കും. കഴിഞ്ഞ ദിവസം വടകര നഗരസഭയെ വെളിയിട വിസർജനവിമുക്ത (ഒ.ഡി.എഫ്. പ്ലസ്) നഗരസഭയായി പ്രഖ്യാപിച്ചു.
നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗമാണ് വടകരയെ വെളിയിട വിസർജനവിമുക്ത (ഒ.ഡി.എഫ്. പ്ലസ്) നഗരസഭയായി പ്രഖ്യാപിച്ചത്. ഇനിമുതൽ വടകരയിലെ വെളിയിടങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നത് കുറ്റകരവും ആയിരം രൂപവരെ പിഴ ഈടാക്കുന്ന കുറ്റകൃത്യവുമാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
Description: If caught, a fine of up to one thousand rupees