മഴക്കാലെ രോഗങ്ങള്‍ക്കെതിരെ ജാഗ്രതയോടെയിരിക്കാം; നൊച്ചാട് ആരോഗ്യ ശുചിത്വ സന്ദേശ യാത്ര


പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ എടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് പി.എം.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുളിയങ്ങലില്‍ വെച്ച് നടന്ന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു. സന്ദേശ യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സംബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുള്‍ റാസിക്ക് സംസാരിച്ചു.

വാര്‍ഡ് മെമ്പര്‍ പി.എം രജീഷ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജി .എന്‍.ടി. സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹമീദ് എന്‍ പി നന്ദിയും പറഞ്ഞു.