ചോറോട് രാമത്ത് മുക്കില്‍ ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച്‌ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി


ചോറോട് ഈസ്റ്റ്: ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ രാമത്ത് മുക്കില്‍ ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടര്‍ സന്ദീപ്കുമാര്‍ എം ഉദ്ഘാടനം ചെയ്തു.

പരിസര ശുചീകരണപ്രവർത്തനങ്ങൾക്ക് ശേഷമായിരുന്നു ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി. ഗ്രാമീണ മേഖലയിലെ ശുചിത്വ പ്രവർത്തനങ്ങളും ആരോഗ്യമുള്ള യുവത്വവും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഗ്രാമശ്രീ അംഗങ്ങല്‍ പറഞ്ഞു.

ഗ്രാമശ്രീ പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.പി സുരേന്ദ്രൻ, സജിത് ചാത്തോത്ത്, നന്ദന എം.എസ്, മഹേഷ് കുമാർ പി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.