കൊച്ചിയിൽ ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച് ഭർത്താവ്; ശരീരത്തിൽ12-ഓളം മുറിവുകൾ, യുവതി ​ഗുരുതരാവസ്ഥയിൽ


കൊച്ചി: എളമക്കരയിൽ ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

അത്യാസന്ന നിലയിലായ യുവതിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്. ഭർത്താവ് മണികണ്ഠനാണ് വെട്ടിക്കൽപ്പിച്ചതെന്ന് പോലീസ് പറയുന്നു. മഹേശ്വരിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞിട്ടുണ്ട്. മുറിവുകളിൽ നിന്ന് ധാരാളം രക്തം വാ‍ര്‍ന്നുപോയിട്ടുണ്ട്.

മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവ‍ര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

Summary: Husband slashes wife in Kochi. the woman is in critical condition