കൊല്ലത്ത് ഭാര്യ സഞ്ചരിച്ച കാറിന് ഭര്‍ത്താവ് തീയിട്ടു; ഭാര്യ മരിച്ചു, ഒപ്പമുള്ള യുവാവിന് പൊള്ളലേറ്റു
കൊല്ലം: ചെമ്മാംമുക്കില്‍ ഭാര്യ സഞ്ചരിച്ച കാറിന് ഭര്‍ത്താവ് തീയിട്ടു. പൊള്ളലേറ്റ ഭാര്യ മരിച്ചു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന് പൊള്ളലേറ്റു. രാത്രി 9 മണിയോടെയാണ് സംഭവം
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. വാനില്‍ എത്തിയ പത്മരാജന്‍ അനിലയും ആണ്‍സുഹൃത്തും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു അനില.
Description: Husband sets fire to wife's car in Kollam