വടകര തിരുവള്ളൂരിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ
വടകര : ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലല്‍ (68), ഭാര്യ ലീല(63) എന്നിവരാണ് മരിച്ചത്. ലീല ക്യാന്‍സര്‍ രോഗിയാണ്.
ലീലയെ കഴുത്ത് ഞെരിച്ചുകൊന്നശേഷം ഗോപാലന്‍ ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലന്‍ വരാന്തയിലെ സണ്‍ഷേഡിന്റെ ഹൂക്കില്‍ തൂങ്ങിമരിച്ച നിലയിലുമാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം അറിയുന്നത്. ഇവര്‍ക്ക് മക്കളില്ല.
വടകര പൊലീസ് സ്ഥലത്തെത്തി.