വഴക്കിനു പിന്നാലെ 12 ദിവസം പ്രായമായ കുഞ്ഞുമായി നാടുവിടാന്‍ ശ്രമിച്ചു; കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍
കോഴിക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് 12 ദിവസം പ്രായമായ കുഞ്ഞുമായി കടന്നുകളഞ്ഞെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും കസ്റ്റഡിയില്‍. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, അമ്മ ദാക്കിറ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. കുഞ്ഞിനെ ബംഗളുരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ കാണാതായത്. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞുമായി ഭര്‍ത്താവും ഭര്‍ത്തൃമാതാവും വീട് വിട്ടിറങ്ങുകയായിരുന്നു എന്ന് യുവതി പറഞ്ഞു.