ഇന്ന് കർക്കിടക വാവ്; പിതൃസ്മരണയിൽ പുണ്യ ബലിതർപ്പണം, മുക്കാളി ആവിക്കര കടപ്പുറം, കൈനാട്ടി മുട്ടുങ്ങൽ താഴെ കൊയിലോത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണം നടത്താനെത്തിയത് നൂറുകണക്കിന് പേർ


വടകര: പിതൃസ്മരണയിൽ പ്രാർത്ഥനയോടെ വിശ്വാസികൾ ഇന്ന് കർക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീർത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയർപ്പിക്കുന്ന ദിവസമാണ് കർക്കിടക വാവ്.

കർക്കിടക വാവ് ദിനത്തിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിർബന്ധമില്ലെന്നാണ് വിശ്വാസം.ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവാണ് കർക്കിടക വാവ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങൾക്കാണ് നീക്കി വെയ്ക്കുക.

മുക്കാളി ആവിക്കര കടപ്പുറം, മുട്ടുങ്ങൽ കൊയിലോത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ നൂറുകണക്കിന് പേരാണ് ബലി തർപ്പണം നടത്തിയത്. പുലർച്ചെ 3 മണിമുതൽ തന്നെ ഇവിടേക്ക് വിശ്വാസികൾ എത്തിതുടങ്ങിയിരുന്നു.