അപകടഭീഷണിയായി വന്‍മരങ്ങള്‍: മഴക്കാലം വന്നതോടെ ഭീതിയൊഴിയാതെ കളരിക്കണ്ടിമുക്ക് കനാല്‍പ്പാലം പ്രദേശവാസികള്‍


മേപ്പയ്യൂര്‍: കളരിക്കണ്ടിമുക്ക് കനാല്‍പ്പാലത്തിനു സമീപം അപകടഭീഷണിയുയര്‍ത്തി രണ്ട് വന്‍മരങ്ങള്‍. കനാല്‍പ്പാലത്തിനടിയിലേക്ക് വേരുകളിറങ്ങിയനിലയിലാണ് ഇതില്‍ ഒരു മഴമരം നില്‍ക്കുന്നത്.

നൊച്ചാട് പഞ്ചായത്തിലെ പതിനേഴാംവാര്‍ഡില്‍ ഉള്‍പ്പെട്ട പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ഭാഗമായ റോഡിന് ഓരത്തുള്ള ഈ വന്‍മരങ്ങള്‍ കനാല്‍പ്പാലത്തിനും തൊട്ടടുത്ത വീട്ടുകാര്‍ക്കും ഭീഷണിയുയര്‍ത്തുന്നനിലയിലാണ് ഉള്ളത്.

മഴക്കാലമായതിനാല്‍ ഈ ഭീഷണിയുടെ ഗൗരവം വര്‍ധിക്കുന്നുമുണ്ട്. തൊട്ടടുത്ത വീട്ടുകാര്‍ക്കടക്കം ഭീഷണിയായ ഈ മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാണ് പരിസരവാസികളുടെ ആവശ്യം.

summery: huge trees pose a threat to meppayur kalarikkandimukk