വാണിമേലിൽ കൂറ്റൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു ; ഗതാഗതം തടസപ്പെട്ടു
വാണിമേൽ: വാണിമേലിൽ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വാഹനങ്ങൾ കടന്ന് പോയതിന് തൊട്ടുപിന്നാലെയാണ് മരങ്ങൾ റോഡിലേക്ക് കടപുഴകി വീണത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
വാണിമേൽ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാദാപുരം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഉണ്ണികൃഷ്ണ്ന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു നീക്കി. ഗതാഗതം പുന:സ്ഥാപിച്ചു.
റോഡിന് സമീപത്തെ തെങ്ങ് , തണൽ മരം ഉൾപ്പടെയാണ് റോഡിന് കുറുകേ വീണത്. മരം വീണ് ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്. ഇതേ തുടർന്ന് പ്രദേശത്തെ വൈദ്യുത ബന്ധവും തടസപ്പെട്ടു.