വടകരയിൽ ട്രെയിനിൽ വൻ കഞ്ചാവ് വേട്ട; എട്ട് കിലോയിലധികം കഞ്ചാവുമായി യുവാക്കൾ പിടിയിൽ


വടകര: ട്രെയിനിൽ നിന്ന് കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഒഡീഷാ സ്വദേശികളായ അജിത്ത് നായക്ക് , ലക്ഷ്മൺ നായക്ക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 8.2 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ഇന്ന് രാവിലെ വടകര എക്സ് സർക്കിൾ ഇൻസ്പെക്ടർ, വടകര ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൽ, പ്രിവന്റി ഓഫീസർ സുരേഷ് കുമാർ സി എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ ഇ എം, ശ്യാം രാജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ കെ യും കോഴിക്കോട് ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ ന്റെ ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനീഷ് ടി പി, ദിലീപ് കുമാർ എൻ, ഹെഡ് കോൺസ്റ്റബിൾ ഷമീർ.ഇ, കോൺസ്റ്റബിൾ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.