കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ എംഡിഎംഎ വേട്ട. എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി ഷഫീഖ് പിടിയിലായി. 254 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും ഡാൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടി.

രാവിലെ ഏഴുമണിക്ക് ശേഷം ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സിലാണ് ഷഫീഖ് കോഴിക്കോട് പുതിയ സ്റ്റാൻഡിൽ എത്തിയത്. ഷഫീഖിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന ഡാൻസാഫ് സംഘം തടഞ്ഞ് ബാഗ് പരിശോധിച്ചത്. ഭാഗിനുള്ളിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ബെംഗലൂരുവിൽ ടാക്സി ഡ്രൈവറാണ് ഷഫീഖ്. എംഡിഎംഎ ക്യാരിയറായി കോഴിക്കോടേക്ക് എത്തിയതാണ്. കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിൽ വില്പന നടത്താൻ എത്തിച്ചതായിരുന്നു മയക്കുമരുന്ന്.