കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തി; ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 17 കാരനെ കാണാതായി


കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിനരികെ പതിനേഴുകാരനെ ഒഴുക്കില്‍ പെട്ടു കാണാതായി. കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് സംഭവം. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി (17) ആണ് ഒഴുക്കില്‍പ്പെട്ടത്.

കൂട്ടുകാർക്കൊപ്പം പതങ്കയം വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു ഹുസ്നി. KL – 57- S – 6203 നമ്പർ സ്കൂട്ടറിൽ അഞ്ചു മണിക്കാണ് പതങ്കയത്ത് എത്തിയത്.

പുഴക്കരയിൽ പാറയിൽ നിന്നും റംഷീദ് ഹുസ്നിയുടെ ഫോട്ടോ എടുക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണെന്നാണ് റംഷീദ് പറയുന്നത്. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനായില്ല.

പ്രതീകാത്മക ചിത്രം

17-year-old-boy-missing-near-pathankayam-waterfalls