വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പ്പന; എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും, വില്‍പ്പനയ്ക്കായുള്ള സിപ് ലോക്ക് കവറുകളുമായി കോഴിക്കോട് 20കാരന്‍ അറസ്റ്റില്‍


കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥികള്‍യ്ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വിദ്യാര്‍ത്ഥി അറസ്റ്റില്‍. മാളികടവ് മണൊടിയില്‍ വീട്ടില്‍ അമിത്(20)ആണ് അറസ്റ്റിലായത്.

5.6 ഗ്രാം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും അമിതില്‍ നിന്നും കണ്ടെടുത്തു. മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍കോട്ടിക് സ്‌കോഡ് നടത്തിയ അന്വേഷത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്.

കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്), നാര്‍ക്കോട്ടിക്ക് ഷാഡോസും,സബ് ഇന്‍സ്പെക്ടര്‍ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

ഡാന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാന്‍ സീനിയര്‍ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാന്‍വീട് സി.പി.ഒ സുനോജ് കാരയില്‍ ഷിനോജ് എം,സുഗേഷ് പി.സി, അജിത് പി, ശ്രീശാന്ത് എന്‍.കെ എലത്തൂര്‍ സ്റ്റേഷനിലെ എസ്.ഐ മാരായ പ്രകാശന്‍ ജയേഷ് എസ്.സി.പി.ഒ ബാബു എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.