ബാംഗ്ലൂരില്‍ നിന്നും വില്പനയ്ക്കായി കോഴിക്കോട് എത്തിച്ചു; നഗരത്തില്‍ രണ്ടിടങ്ങളില്‍ നിന്നായി എം.ഡി.എം.എ യുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളില്‍ നിന്നായി വില്പനയ്ക്കായി എത്തിച്ച എം.ഡി.എം എയുമായി മൂന്ന് പേര്‍ പിടിയില്‍. അരക്കിണര്‍ സ്വദേശി കെ.പി ഹൗസില്‍ മുനാഫിസ് കെ.പി (29), തൃശൂര്‍ സ്വദേശി ചേലക്കര ധനൂപ് എ.കെ (26), ആലപ്പുഴ സ്വദേശി തുണ്ടോളി സ്വദേശിന് അതുല്യ റോബിന്‍ (24) എന്നിവരെയാണ് നാര്‍ക്കോട്ടിക് സംഘം പിടികൂടിയത്.
രണ്ടിടങ്ങളില്‍ നിന്നായി 50.950 ഗ്രാം എം ഡിഎംഎ ആണ് പിടികൂടിയത്. മാവൂര്‍റോഡ് മൃഗാശുപത്രിക്ക് സമീപമുള്ള റോഡില്‍ നിന്നാണ് 14.950 ഗ്രാം എംഡിഎംഎയുമായി മുനാഫിസിനെ പിടികൂടുന്നത്. എം.ടെക് വിദ്യാര്‍ത്ഥിയും, ബംഗളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.

കാഴിക്കോട് അരയടത്തു പാലം ഭാഗത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ധനൂപിനെയും അതുല്യയെയും 36 ഗ്രാം എംഡി എം.എയായി പിടിക്കൂടുന്നത്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ എം.ഡി എം എ കൊണ്ട് വന്നത്. മുമ്പും അതുല്യ കോഴിക്കോട് ഭാഗങ്ങളിലേക്ക് ഹരിമരുന്നിന്റെ കാരിയര്‍ ആയി വന്നതായുള്ള സൂചനയില്‍ ഡാന്‍സാഫ് ടീം നിരീക്ഷണം നടത്തിയതിലാണ് രണ്ട് പേരും ലോഡ്ജില്‍ നിന്ന് പിടിയിലാവുന്നത്. ബംഗളൂരില്‍ നിന്നും കഞ്ചാവുമായി പിടികൂടിയതിന് ധനൂപിന് ബംഗളൂരുവില്‍ കേസുണ്ട്. രണ്ട് മാസം മുമ്പാണ് ജയില്‍ നിന്നും ഇറങ്ങിയത്.
നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. എ ബോസിന്റെ നേത്യത്വ ത്തിലുള്ള ഡാന്‍സാഫും, ഡന്‍സാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്‌മാന്‍ കെ,എഎസ്.ഐ അനീഷ് മുസ്സേന്‍വീട്, അഖിലേഷ് കെ, സുനോജ് കാരയില്‍, ലതീഷ് എം.കെ സരുണ്‍കുമാര്‍ പി.കെ, ഷിനോജ്, എം, ശ്രീശാന്ത് എന്‍.കെ, അഭിജിത്ത് പി, അതുല്‍ ഇ.വി, മുഹമദ്ദ് മഷ്ഹൂര്‍ കെ.എം, നടക്കാവ് സ്റ്റേഷനിലെ എ.എസ്.ഐ മാരായ ഹസീസ്, സന്തോഷ്, എസ്.സി.പി.ഓ മാരായ രാകേഷ്, ഹരീഷ് കുമാര്‍ ,ശിഹാബുദ്ധീന്‍, ബിജു, രതീഷ്, സോമിനി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Summary: three-people-arrested-with-mdma-brought-for-sale-from-two-places-in-kozhikode.