തൃശൂർ ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഒഴിവ്; ഒഴിവും യോഗ്യതയും എന്തെല്ലാമെന്ന് വിശദമായി നോക്കാം


എറണാകുളം: തൃശൂര്‍ ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഒഴിവ്. ജനറൽ മാനേജർ (പി & എച്ച് ആർ ) തസ്തികയിലെ സ്ഥിര നിയമനത്തിനുള്ള ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ഉള്ള ബിരുദാനന്തരബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കും 01/01/2023 ന് 50വയസ്സ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിലോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലോ മാനേജർ തസ്തികയിലോ പേഴ്സണൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിലോ 5 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം. നിയമ ബിരുദവും മാനവ വിഭവശേഷിയില്‍ അധിക യോഗ്യതയുമുള്ളവര്‍ക്ക്മുന്‍ഗണന. 101600 മുതല്‍ 219200 വരെയാണ് ശമ്പള സ്കെയ്ല്‍.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഓ.സി. ഹാജരാക്കേണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയതായിരിക്കണം.

നിശ്ചിത യോഗ്യതയുള്ള തത്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 12.03.2023 നു മുൻപ് ബന്ധപ്പെട്ട റീജിയണൽ പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.