ബുക്ക് ചെയ്ത സിലിണ്ടർ ഉടമയ്ക്കുതന്നെ ലഭിച്ചെന്ന് ഉറപ്പുവരുത്തും; എച്ച്.പി ഗ്യാസ് ഇനി മുതൽ ഒ.ടി.പി. സംവിധാനത്തിലേക്ക്
വടകര: എച്ച്.പി ഗ്യാസ് ഇനി മുതൽ ഒ.ടി.പി. സംവിധാനത്തിലേക്ക്. ബുക്ക് ചെയ്ത ഗ്യാസ് സിലിൻഡറുകൾ യഥാർഥ ഉപഭോക്താവിനുതന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താവ് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ നാലക്ക ഒ.ടി.പി. നമ്പർ ലഭിക്കും.
വീട്ടിൽ സിലിൻഡർ ഡെലിവറി ചെയ്യുന്ന സമയത്ത് ഒ.ടി.പി ഡെലിവറി ബോയിക്ക് ഒ.ടി.പി. നമ്പർ കൈമാറണം. അത് മൊബൈൽ ആപ്പ് വഴി അപ്ഡേറ്റ് ചെയ്യും. ബുക്ക് ചെയ്ത സിലിൻഡർ ഉടമയ്ക്കുതന്നെ ലഭിച്ചെന്ന് ഉറപ്പുവരുത്താനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനുമാണിത്.