തണുപ്പു കാലമെത്തി, കൂടെ രോഗങ്ങളും; ശൈത്യകാല രോഗങ്ങള്‍ ഏതൊക്കെ, അവ എങ്ങനെ പ്രതിരോധിക്കാം കൂടുതല്‍ അറിയാം…


തണുപ്പുകാലം വന്നതോടെ പല അസുഖങ്ങളും പുറകെ വരുകയാണ്. ചുമ, തുമ്മല്‍, അലര്‍ജി, ചര്‍മ്മ രോഗങ്ങള്‍ ഇവയെല്ലാം തണുപ്പുകാലത്ത് വര്‍ദ്ധിക്കുന്നതായി കണ്ടു വരുന്നു ഇത്തരം അസുഖങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം. അതോടൊപ്പം ഇവ വരാനുണ്ടാവുന്ന കാരണങ്ങള്‍ എന്തൊക്കെ എന്ന് മനസിലാക്കാം.

തണുപ്പും രോഗവും

പലപ്പോഴും തണുപ്പ് എത്തുമ്പോള്‍ രോഗങ്ങളും പിന്നാലെ എത്തുകയാണ്. ജലദോഷം മൂക്കൊലിപ്പ് പനി അങ്ങനെ തുടങ്ങിയ ഓരോ രോഗങ്ങളും പിടിവിടാതെ പിന്നാലെ കൂടും. തണുപ്പ് കാലത്ത് അന്തരീക്ഷം തണുത്ത് തുടങ്ങുമ്പോള്‍ ശരീരത്തിന്റെ ചൂട് സാധാരണയായി കുറയുന്നു. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വരുകയും ഇത് പലതരത്തിലുള്ള രോഗങ്ങളും പിടിവിടാതെ പിന്തുടരുന്നതിന് കാരണമാവുകയും ചെയ്യുന്നു.

ശൈത്യകാലത്തെ രോഗങ്ങള്‍

ശൈത്യകാലത്ത് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ് എന്ന് നേരത്തെ തന്നെ പറഞ്ഞുവല്ലോ. എന്നാല്‍ ചില മുന്‍ കരുതലുകള്‍ എടുത്താല്‍ തന്നെ ഇത്തരം രോഗങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. നമുക്കിടയില്‍ സാധാരണയായി കണ്ടു വരുന്ന ചില ശൈത്യ രോഗങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

പലപ്പോഴും നമുക്കിടയില്‍ സാധാരണയായി കാണപ്പെടുന്ന അസുഖങ്ങളില്‍ ഒന്നാണ് ജലദോഷവും പനിയും. ശൈത്യകാലത്ത് പെട്ടെന്നുണ്ടാകുന്ന താപമാറ്റമാണ് ഇതിന് കാരണമാകുന്നത്. ഇത് മാത്രമല്ല രോഗപ്രതിരോധ സംവിധാനത്തിന്റെ ഫലമായി ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ സംബന്ധമായ പനിയും ജലദോഷവും വരാനുള്ള സാധ്യതയും കൂടുതലാണ്. ശൈത്യ കാലത്ത് ശരീരത്തിന്റെ താപനില കുറയാന്‍ തുടങ്ങുമ്പോള്‍ ശരീരം സ്വാഭാവികമായും സാധാരണ ശരീര താപനില നിയന്ത്രിക്കുന്നതിന് അധികമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടും.

ഇത് എങ്ങനെ ഇല്ലാതാക്കാം

ശൈത്യകാലത്ത് വരുന്ന ഇത്തരം പനിയും ജലദോഷവും എങ്ങനെ തടയാം എന്ന് നോക്കാം. ഇത്തരത്തിലുള്ള അവസ്ഥകള്‍ തടയാന്‍ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന, ശൈത്യ കാലത്ത് നിങ്ങുടെ ശരീരത്തെ ചുടാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുകയാണ് വേണ്ടത്. പല ബാക്ടീരിയകളും പകരുന്നത് വായുവിലൂടെയാണ്. അത് കൊണ്ട് തന്നെ തണുത്ത കാറ്റടിക്കുന്നതില്‍ നിന്ന് നിങ്ങള്‍ പരമാവധി രക്ഷ നേടാന്‍ ശ്രദ്ധിക്കുക.

ശൈത്യ കാലത്തുണ്ടാകുന്ന പൊടി, വരള്‍ച്ച, തണുത്ത കാറ്റ് തുടങ്ങിയവയെല്ലാം ചുമ, തൊണ്ട വേദന തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പലപ്പോഴും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കാം ഇത്തരത്തിലുള്ള അസുങ്ങള്‍ കൂടുതലായും കണ്ട് വരുന്നത്. ഇത്തരത്തില്‍ ഉണ്ടാവാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ചുമ തൊണ്ട വേദന എന്നിവ വരാതിരിക്കാന്‍

ശൈത്യ കാലത്ത് ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരിലാണ് കൂടുതലായും ചുമ തൊണ്ട വേദന തുടങ്ങിയവ കണ്ട് വരുന്നത്. എന്നാല്‍ ഇതിന് പ്രതിരോധിക്കാന്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക എന്നതാണ്. സ്ത്രീകള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സ്‌കാര്‍ഫ് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൂടാതെ തണുപ്പ് കാലത്ത് തണുത്ത പാനീയങ്ങള്‍ കഴിക്കുന്ന് തൊണ്ടയിലെ അണുബാധയ്ക്ക് കാരണമാകുന്നു. അത് കൊണ്ട് തന്നെ ഭക്ഷണങ്ങളും മറ്റും ചൂടോടെ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക.

ചെവി വേദന

നമ്മളില്‍ പലര്‍ക്കും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് ചെവി വേദന. ശൈത്യ കാലത്തെ അസുഖങ്ങളായ ജലദോഷം, പനി, ചുമ തുടങ്ങിയവയുടെ പരിണിത ഫലമായ വരുന്ന മറ്റൊരു അസുഖമാണ് ചെവി വേദന എന്ന് അറിഞ്ഞിരിക്കുക. മധ്യ ചെവിയില്‍ ദ്രാവകം വര്‍ധിക്കുന്നതിനാലാണ് ചെവിയില്‍ അണുബാധ ഉണ്ടാക്കുന്നത്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി എന്ന് അറിയുക.

തലവേദന

ശൈത്യമെത്തുമ്പോള്‍ എല്ലാവരെയും വലക്കുന്ന രോഗങ്ങളില്‍ ഒന്നാണ് തലനേദന. ശൈത്യകാലത്തെ തണുത്ത കാറ്റാണ് ഈ രോഗത്തിന് കാരണക്കാരന്‍ എന്ന് വേണമെങ്കില്‍ പറയാം. ശൈത്യകാലത്തെ തണുത്ത കാറ്റ് നിങ്ങളുടെ തലയ്ക്ക് മുട്ടന്‍ പണിയാണ് തരുന്നത് എന്ന് ഓര്‍ക്കുക. തണുപ്പില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കാലയളവില്‍ തലവേദന പതിവാണ്.

തലവേദന ഒഴിവാക്കാം

ശൈത്യകാലത്തെ തലവേദന ഇല്ലാതാക്കാന്‍ എന്ത് ചെയ്യാം എന്ന് നോക്കാം. പലപ്പോഴും തലവേദന വരാനുള്ള കാരണം എന്താണെന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ഇരുചക്ര വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരിലായിരിക്കും പലപ്പോഴും തലവേദന കൂടുതലായും കാണപ്പെടുന്നത്. ഇത്തരത്തില്‍ തലവേദന ഒഴിവാക്കാന്‍ നേരത്തെ പറഞ്ഞ പോലെ ഹെല്‍മറ്റ് ധരിക്കുക. കൂടാതെ ടവ്വലും മറ്റും കൊണ്ട് മുഖത്ത് കെട്ടുന്നത് നല്ലതാണ്.

summary: how to prevents winter diseases