കാസർകോട് അരവു യന്ത്രത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


കാസർകോട്: കുമ്പളയിൽ അരവു യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ഉപ്പള ഗേറ്റ് അപ്ന ഗല്ലിയിൽ മൈമൂന (47) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

പ്രഭാത ഭക്ഷണത്തിനായി അരവുയന്ത്രത്തില്‍ തേങ്ങ ചിരകുന്നതിനിടെ അബദ്ധത്തില്‍ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങുകയും കഴുത്ത് മുറുകി ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നു.

മുഹമ്മദ് – നഫീസ ദമ്ബതികളുടെ മകളാണ് മൈരുന. ഭർത്താവ് ഇബ്രാഹിം. മക്കള്‍: സാബിത്ത്, സഫ, ഷാഹില്‍.

Summary: Housewife ends tragically after shawl gets tangled in Kasaragod Aravu machine