താമരശ്ശേരിയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു; അപകടം തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ


കോഴിക്കോട്:താമരശ്ശേരി പുതുപ്പാടി അടിവാരം പൊട്ടിക്കൈയിൽ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. അടിവാരം സ്വദേശി സജ്നയാണ് മരിച്ചത്. തോട്ടിൽ അലക്കിക്കൊണ്ടിരിക്കെയായിരുന്നു അപകടം. പെട്ടെന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ എത്തുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സ്ത്രീകളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തിരച്ചിൽ നടത്തുന്നതിനിടെ മൂന്ന് കി.മീറ്റർ അകലെ കൈതപ്പൊയിൽ രണ്ടാംകൈ ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.