കണ്ണൂരിൽ നിയന്ത്രണംവിട്ട് മറിഞ്ഞ കാറിനടിയിൽ പെട്ട് വീട്ടമ്മ മരിച്ചു


കണ്ണൂർ: മാത്തില്‍ കുറുക്കൂട്ടിയില്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു. കുറുവേലിയിൽ ലക്ഷ്മി (74) യാണ് മരിച്ചത്. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറാണ് കുറുക്കൂട്ടി കലുങ്കിനടുത്ത് മറിഞ്ഞത്.

മകൻ്റെ പറമ്പില്‍ പുല്ല് അരിയുമ്പോഴാണ് കാർ ലക്ഷ്മിയെ ഇടിച്ചത്. കാട് നിറഞ്ഞ സ്ഥലമായതിനാല്‍ ആദ്യം ഇവരെ കണ്ടിരുന്നില്ല. പിന്നീട് വൈകുന്നേരം ഏഴ് മണിയോടെയാണ് ലക്ഷ്മിയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കള്‍: രമേശൻ, അനില്‍കുമാർ, രതി. മരുമക്കള്‍: ശോഭ, ഭാരതി, രാജേഷ്. സഹോദരങ്ങള്‍: ജാനകി, പരേതരായ ചിരിയമ്മ, കുഞ്ഞിരാമൻ, ചന്തു, യശോദ.

Summary: Housewife died after being hit by a car that overturned in Kannur