വീടുകളിൽ ഇനി പലയാട്തെരു മഹാഗണപതി ക്ഷേത്ര മാതൃസമിതി നിർമ്മിച്ച തിരികളിലൂടെ വിളക്കു തെളിയും; വയോജനങ്ങളെ ചേർത്തു നിർത്തി ക്ഷേത്ര കമ്മറ്റി
വടകര: പാലയാട്ടെ വീടുകളിൽ അമ്മമാരും വയോജനങ്ങളും നിർമ്മിച്ച വിളക്കുതിരികളിലൂടെ ഇനി തിരിതെളിയും. മണിയൂർ പാലയാട് തെരു മഹാഗണപതി -ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതിയുടെ നേതൃത്വത്തിലാണ് വിളക്കുതിരി നിർമ്മാണം നടക്കുന്നത്. ഇവർ നിർമിക്കുന്ന ‘ശ്രീവിനായക’ വിളക്കുതിരികളുടെ വിതരണോദ്ഘാടനം ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പുതിരി നിർവ്വഹിച്ചു.
ജീവിതത്തിലെ സായന്തനത്തിൽ എത്തി നിൽകുന്ന അമ്മമാരെയും വയോജനങ്ങളെയും ചേർത്ത് പിടിച്ച് അവർക്ക് സന്തോഷവും അംഗീകാരവും നൽകുക എന്നതു കൂടിയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര മുറ്റത്ത് നടന്ന ചടങ്ങിന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ പി.പി.രാഗേഷ്, വി.കെ.ദാമോദരൻ, പി.ബാബു, കെ.കെ.ബിജേഷ്, ബിന്ദു മുരളി, സുമതി മിത്തലെപാളി, ഗീത ശശിന്ദ്രൻ, രജിബ സുരേഷ് എന്നിവർ നേതൃത്വം നൽകി.
Summary: Houses will now be lit by candles made by the Palayatheru Mahaganapati Temple Matru Samiti; The temple committee kept the elderly together