പേമാരിയിൽ തകർന്ന് വീണ് മേൽക്കൂര; എരവട്ടൂരിൽ കനത്ത മഴയിൽ വീട് തകർന്നു
പേരാമ്പ്ര: തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് എരവട്ടൂരിൽ വീട് തകർന്നു. എരവട്ടൂർ കാപ്പുമ്മൽ കോളനിയിലെ കല്യാണിയുടെ വീടാണ് കനത്ത മഴയിൽ തകർന്ന് വീണത്. ഞായറാഴ്ച വെെകീട്ടാണ് സംഭവം.
ശക്തമായി പെയ്ത മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. അപകടസമയത്ത് കല്യാണിയും സഹോദരി തെയ്യത്തിരയും മാത്രമെ വീട്ടിലുണ്ടായിരുന്നത്. ഇരുവരും ഓടിരക്ഷപ്പെട്ടത്തിനാൽ അപകടം ഒഴിവായി. വീടിന്റെ തുമരും തകർന്നു. മേൽക്കൂര തകർന്ന് വെള്ളം അകത്ത് കയറിയതിനാൽ ഇലക്‌ട്രോണിക് ഉപകരണങ്ങളും വീട്ടുസാധനങ്ങളും നശിച്ചു.
വീട് തകർന്നതോടെ ഇനി എവിടെ താമസിക്കുമെന്ന ആശങ്കയിലാണ് കുടുംബം. താത്ക്കാലികമായി സമീപത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറി. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Summary: House collapses due to heavy rain in Eravattoor