കൗതുകമുണർത്തി കാർഷിക ഉപകരണങ്ങളുടെ പ്രദർശനം; കർഷകർക്ക് ആദരവുമായി കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂൾ


മേപ്പയ്യൂർ: കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്തംഗം സറീന ഒളോറ പരിപാടി ഉദ്ഘാടനം ചെയ്തു.

 

ഇ.പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകനായ കണ്ടംകുന്നുമ്മൽ ഗോപാലൻ, മികച്ച പച്ചക്കറി കർഷകനായ വണ്ണാനകണ്ടി രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാർഷിക ഉപകരണങ്ങളുടെ പ്രദർശനം കുട്ടികൾക്ക് കൗതുകമായി

പക്രൻഹാജി മുറിച്ചാമന, കമ്മന ഇസ്മയിൽ, എൻ.വി സാബിത്ത്, എ.എം നാസർ, അജ്നാസ് കാരയിൽ, ടി.പി നീതിരാജ്,പി.പി ഷബ്ന,എൻ ഷോളി,നജ്മ,അഷിദ എന്നിവർ സംസാരിച്ചു

ചിത്രം: കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂളിൽ കർഷകരെ ആദരിക്കൽ ചടങ്ങ് വാർഡ് മെമ്പർ സറീന ഒളോറ ഉദ്ഘാടനം ചെയ്യുന്നു.