എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം; തത്തംവെള്ളിപൊയിലിലെ പ്രതിഭകള്‍ക്ക് സ്‌നേഹാദരവ്


കീഴരിയൂര്‍: സി.പി.എം തത്തംവെള്ളി പൊയില്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയനം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സി.പി.എം നമ്പ്രത്ത്കര ലോക്കല്‍ സെകട്ടറിയും കീഴരിയൂര്‍ ?ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എന്‍.എം സുനില്‍ ഉദ്ഘാsനം ചെയ്തു.

ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി രജിലേഷ് സി.എം അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ജോയിന്റ് സെക്രട്ടറി പ്രദീപന്‍, ഡി.വൈ.എഫ്.ഐ തത്തം വെള്ളി പൊയില്‍ യൂണിറ്റ് സെക്രട്ടറി അക്ഷയ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.