വീട്ടുജോലികള്‍ക്കിടയില്‍ അപകട സാധ്യത എങ്ങനെ ഒഴിവാക്കാം?; ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഗൃഹസുരക്ഷാ ബോധവത്കരണ ക്ലാസ്


ചെറുവണ്ണുര്‍: ഗാന്ധിജയന്തിദിനത്തില്‍ ചെറുവണ്ണുര്‍ പഞ്ചായത്ത് പതിനഞ്ചാംവാര്‍ഡ് എ.ഡി.എസ് വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഗൃഹസുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വാര്‍ഡിലെ 23 കുടുംബശ്രീ കൂട്ടായ്മയിലെ 80 അംഗങ്ങള്‍ പങ്കാളികളായി.

പതിനഞ്ചാംവാര്‍ഡ് എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ എ.ഡി.എസ് അംഗം സുഭാഷിണി സ്വാഗതം പറഞ്ഞു. പേരാമ്പ്ര അഗ്‌നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസ്സര്‍ പി.സി.പ്രേമന്‍ ക്ലാസ്സ് എടുത്തു.

പാചകവാതകത്തിന്റെ സുരക്ഷിതമായ ഉപയോഗരീതികള്‍, പ്രഥമശുശ്രൂഷ, തീപ്പൊള്ളല്‍ സ്വീകരിക്കേണ്ട നടപടികള്‍, അഗ്‌നിപ്രതിരോധമാര്‍ഗ്ഗങ്ങളും എക്‌സിംഗുഷര്‍ പ്രവര്‍ത്തനരീതികള്‍, വെള്ളത്തിലുണ്ടാകുന്ന അപകടങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാനടപടികള്‍ എന്നിവയെല്ലാം ക്ലാസ്സില്‍ വിശദീകരിച്ചു.