അബദ്ധത്തില്‍ വീട്ടിലെ 60 അടി താഴ്ചയുള്ള കിണറില്‍ വീണു, കയറില്‍ തൂങ്ങി നിന്ന് താങ്ങി നിര്‍ത്തി അയല്‍വാസികള്‍; പേരാമ്പ്രയില്‍ വീട്ടമ്മയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി
പേരാമ്പ്ര: വീട്ടിലെ കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. അബദ്ധവശാല്‍ വീട്ടിലെ ഉദ്ദേശം 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണ കുറ്റിയുള്ളതില്‍ സതിയെ (60) ആണ് പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെ 7 മണിക്കായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ സമീപത്തെ താമസക്കാരനായ പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഹോം ഗാര്‍ഡ് എ.സി. അജീഷും നാട്ടുകാരനായ വെങ്ങിലാട്ട് ഹാരിസും കിണറ്റില്‍ ഇറങ്ങുകയും താഴ്ഭാഗത് പടവുകള്‍ ഇല്ലാത്തതിനാല്‍ വെള്ളത്തില്‍ കയറില്‍ തുങ്ങി നിന്ന് അഗ്‌നിരക്ഷാ ജീവനക്കാര്‍ എത്തുന്നത് വരെ താങ്ങി നിര്‍ത്തുകയുമായിരുന്നു.
സതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് ചെറിയ പരിക്കുണ്ട്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഒഫിസര്‍മരായ ഇ.എം. പ്രശാന്ത്, പി.ആര്‍. സത്യനാഥ്, എ.കെ. ഷിഗിന്‍ ചന്ദ്രന്‍, ആര്‍. ജിനേഷ്, ഹോം ഗാര്‍ഡ് എന്‍.എം. രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.