ആശ്വാസമേകാൻ അവർ അരികിലുണ്ട്; മുയിപ്പോത്ത് ഹോം കെയർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു


പേരാമ്പ്ര: ജീവകാരുണ്യ സ്ഥാപനമായ ക്രസന്റ് കെയർ ഹോമിന്റെ ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കെ.മുരളീധരൻ എം.പി നിർവഹിച്ചു. പെയിൻ & പാലിയേറ്റീവ് സെന്ററും, ഫിസിയൊ തെറാപ്പി സെന്ററും, ഭിന്നശേഷിക്കാർക്കായുള്ള ചൈൽഡ് ഡോവലപ്പ്മെന്റ് സെന്ററും , ഡയാലിസിസ് സെന്റർ എന്നിവയുടെ സേവനങ്ങളും ക്രസന്റ് കെയർ ഹോമിൽ ലഭ്യമാണ്. 2009 മുതലാണ് മുയിപ്പോത്ത് ക്രസന്റ് കെയർ ഹോം പ്രവർത്തനമാരംഭിച്ചത്.

ചടങ്ങിൽ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. ആർ. പി ഷോബിഷ് , മോനിഷ, എൻ.ആർ രാഘവൻ, എ.കെ ഉമ്മർ, ശ്രീധരൻ പെരുവണ്ണാമുഴി, അമാനത്ത് മാസ്റ്റർ, എൻ.എം കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. സി. കെ പ്രഭാകരൻ സ്വാഗതവും ആർ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Summary: home care vehicle flagged off at Muyipoth