നാളെ(10-07-2020) കൂത്താളി എ.യു.പി സ്‌കൂളിന് അവധി


പേരാമ്പ്ര: നാളെ (10-07-2023) കൂത്താളി എ.യു.പി സ്‌കൂളിന് അവധിയായിരിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംഭവത്തില്‍ പി.ടി.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണനുമായും വിദ്യാഭ്യാസ വകുപ്പുമായും ജനപ്രതിനിധികളുമായി നടത്തിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളിന് അവധി നല്‍കിയിരിക്കുന്നത്. നാളെ അവധി പ്രഖ്യാപിച്ചതിനാല്‍ പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിനമായിരിക്കുമെന്നും ഹെഡ്മാസ്റ്റര്‍ അറിയിച്ചിട്ടുണ്ട്.