കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി


വടകര: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ (7-12-2023 വ്യാഴം) കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടർ സി.മനോജ് കുമാർ .അറിയിച്ചു.

വിഎച്ച്എസ്ഇ ഹയർസെക്കൻഡറി സ്കൂളുകൾക്കും അവധി ബാധകം ആയിരിക്കുമെന്ന് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറും വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റൻറ് ഡയറക്ടറും അറിയിച്ചു. അടുത്ത ഒരു അവധി ദിവസം പ്രവർത്തി ദിനമാക്കി ക്രമീകരിക്കും.