എച്ച്എംപിവി വൈറസ് ഇന്ത്യയിലും; വൈറസ് ബാധ സ്ഥിരീകരിച്ചത് എട്ട് മാസം പ്രായമുള്ള കുട്ടിക്ക്


ബെംഗളൂരു: ചൈനയിൽ വ്യാപിക്കുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ എട്ടു മാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദേശീയമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ കേസ് ആണ് ഇത്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസങ്ങളായി കുട്ടിയ്ക്ക് കടുത്ത പനിയും ശ്വസന സംബന്ധമായ പ്രശ്നവുമുണ്ട്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.