‘തുല്യ ജോലിക്ക് തുല്യ വേതനം, വേതന വർദ്ധനവ് നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം നൽകുക’; പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജീവനക്കാരുടെ ധർണ്ണയും മാർച്ചും


പേരാമ്പ്ര: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ എച്ച്.എം.സി ജീവനക്കാർ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.

വേതന വർദ്ധനവ് നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം നൽകുക, ബോണ്ട്, ബ്രേക്ക് സമ്പ്രദായം അവസാനിപ്പിക്കുക, ഉത്സവ അവധികളും ദേശീയ അവധികളും അനുവദിക്കുക, തുല്യ ജോലിക്ക് തുല്യ വേതന നടപ്പിലാക്കുക, പിഎഫ്, ഇഎസ്ഐ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്.

വി.കെ. സുധീഷ് ചടങ്ങിൽ അധ്യക്ഷ്യത വഹിച്ചു. കെ. സൗദ നന്ദി പറഞ്ഞു. കെ.കെ. ജിനിൽ സ്വാഗതം പറഞ്ഞു.

സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ. സുനിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.ജി.എച്ച്.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുനിൽ കുമാർ, സി.ഐ.ടി.യു പ്രസിഡന്റ് ടി.കെ. ലോഹിതാക്ഷൻ, കെ.എസ്.ജി.എച്ച്.ഡി.എസ് ജില്ലാ പ്രസിഡന്റ്
എം. ധർമ്മജൻ, ജില്ലാ സെക്രട്ടറി, ടി.കെ. സുരേഷ് കുമാർ, കെ.കെ. ബാബു, എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് ടി.കെ. രാജൻ മാസ്റ്റർ, യു.കെ. പവിത്രൻ, നന്ദകുമാർ ഒഞ്ചിയം, കെ. കുഞ്ഞിരാമൻ വടകര, എം.ബി. വാസുദേവൻ, രശ്മി കൊയിലാണ്ടി, ജിമ ജിനിൽ എന്നിവർ സംസാരിച്ചു.