സി.പി.ഐ.എം ജില്ലാ സമ്മേളനം: വടകരയില്‍ ഇന്നുമുതൽ ചരിത്ര പ്രദർശനം


വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനവും കലാപരിപാടികളും ഇന്ന്‌ തുടങ്ങും. പ്രദർശന ഉദ്ഘാടനം നഗരസഭ സാംസ്കാരിക ചത്വരത്തിൽ വൈകിട്ട് അഞ്ച് മണിക്ക്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിക്കും.

തുടർന്ന് കോട്ടപ്പറമ്പിൽ പി.ജയചന്ദ്രൻ അനുസ്മരണവും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. ഗായകൻ വി.ടി മുരളി ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് ഇപ്റ്റയുടെ ‘നാട്ടരങ്ങ് പാട്ടും പടവെട്ടും’ പരിപാടി നടക്കും. ലിങ്ക് റോഡിന് സമീപത്താണ് ചരിത്ര പ്രദർശനം.

Description: Historical exhibition in Vadakara from today