പെരിനാറ്റല്‍ സോഷ്യല്‍ വര്‍ക്കര്‍ നിയമനം; അഭിമുഖം 23ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിയ്ക്ക് കീഴില്‍ പെരിനാറ്റല്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് 25000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തില്‍ ഒരു വനിത ജീവനക്കാരിയെ നിയമിക്കുന്നു.
യോഗ്യത: സൈക്കോളജി/ സോഷിയോളജി/ സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലും ബിരുദവും കൂടാതെ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും (മെഡിക്കല്‍ ആന്റ് സൈക്കാട്രി സ്‌പെഷ്യലൈസേഷന്‍). കൗണ്‍സിലിംഗില്‍ 6 മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23ന് 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് എത്തണം.
Description: hiring a perinatal social worker; Interview on 23