ഹൈസ്കൂൾ കറ്റയാട്ട് താഴെ റോഡിലൂടെ ഇനി യാത്ര തുടങ്ങാം; നാട്ടുകാർക്കായി പാതയൊരുങ്ങി


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഹൈസ്കൂൾ കറ്റയാട്ട് താഴെ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ അർജുൻ കറ്റയാട്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചിലവഴിച്ചാണ് പതിനാറാം വാർഡായ കിഴിഞ്ഞാണ്യത്ത് റോഡ് നിർമ്മിച്ചത്.

വാർഡ് കൺവീനർ കെ.കെ. രാജൻ, കാപ്പിയിൽ കരുണാകരൻ, കെ.ടി. രാമചന്ദ്രൻ, കെ.എം. ദേവി, രാജൻ ചെറുവത്ത്,
എ.പി. രാജേഷ്, സി.ടി. രാധാകൃഷ്ണൻ, പ്രഭീഷ് കിഴിഞ്ഞാണ്യം എന്നിവർ സംസാരിച്ചു.