ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം; ചേലക്കാട് സ്വദേശിക്ക് അനുമോദനവുമായി വാർഡ് വികസന സമിതി
നാദാപുരം: ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഗീത് എം പിയെ ചേലക്കാട് ഒമ്പതാം വാർഡ് വികസന സമിതി അനുമോദിച്ചു. വാർഡ് മെമ്പർ എം സി സുബൈർ ഉപഹാരം നൽകി. നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്, കെ വി അബ്ദുല്ല ഹാജി,വി വി ഹാഷിം ഹാജി, കക്കാട്ട് ഖാദർ മാസ്റ്റർ, വി വി റസാഖ്, ബാബു എം പി, ജാഫർ എം സി കെ സംബന്ധിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ചേലക്കാട് യൂണിറ്റ് പ്രസിഡന്റ് എം പി സതീശന്റെയും റെജീഷയുടെ മകനാണ് സംഗീത്.