കടുത്ത പനി; നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍


കൊച്ചി: സിനിമാതാരം മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മോഹല്‍ലാലിനെ പരിശോധിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി അധകൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. താരത്തിന് പനിയും മസില്‍ വേദനയും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. താരം സുഖം പ്രാപിച്ചുവരികയാണെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെനനും നിര്‍ദ്ദേശമുണ്ട്.