മത്സര പരീക്ഷകള്‍, കലാ-കായിക മേളകള്‍ എന്നിവയില്‍ ഉന്നത വിജയവുമായി വിദ്യാര്‍ത്ഥികള്‍; അനുമോദനവുമായി കാരയാട് എ.യു.പി. സ്‌കൂള്‍


നടുവണ്ണൂര്‍: കാരയാട് എ.യു.പി.സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളിലും കലാ-കായിക മത്സരങ്ങളിലും മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മത്സര പരീക്ഷകളായ യു.എസ്.എസ്, ഉര്‍ദുടാലന്റ് ടെസ്റ്റ് വിജയികള്‍, സബ്ജില്ലാ-ജില്ലാ മേളകളിലെ കലാകായിക പ്രതിഭകള്‍, എം.ബി.ബിഎസില്‍ ഉന്നത വിജയം കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി എന്നിവരെയാണ് അനുമോദിച്ചത്.

ചടങ്ങ് പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.സി.ഷാജി അധ്യക്ഷത വഹിച്ചു. ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളിലെ സംസ്‌കൃത നാടകം ഒരുക്കിയ അധ്യാപകന്‍ ജയേഷിനെയും ചടങ്ങില്‍ അനുമോദിച്ചു.

പി.ടി.എ വൈസ് പ്രസിഡന്റ്‌സുരേഷ്, പ്രേമ, ഗിരീഷ് കുമാര്‍ പുതിയേടത്ത്, മിനി ചാലില്‍, ഡോ.ടി. മഹിത, ബര്‍സ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് വി. ജലീല്‍ സ്വാഗതവും പി.വി.ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.